നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് മൾട്ടി ജിം ഫെസിലിറ്റി ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളുമായി നവീകരിച്ചു. സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് പഞ്ചായത്തിൻറെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, മെമ്പർ ഷിൽസൺ മാത്യു എന്നിവർ സംസാരിച്ചു. വയനാട്ടിൽ തന്നെ കിടത്തി ചികിത്സ നൽകുന്ന ഏക ആയുർവേദ ഹോസ്പിറ്റലായ ദ്വാരകയിൽ പഞ്ചകർമ്മ ചികിത്സ, പ്രത്യേക നേത്ര രോഗവിഭാഗം, പ്രസൂതി വിഭാഗം തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു.ആയുർവേദ ഹോസ്പിറ്റൽ സി എം ഒ ഡോ അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ രേഖ ഡോക്ടർ നന്ദി അർപ്പിച്ചു സംസാരിച്ചു.
