രണ്ടുസെന്റിലെ വീടുകൾ;റോഡിൽനിന്ന് ദൂരപരിധി ഒരുമീറ്ററാക്കി
തിരുവനന്തപുരം: രണ്ടുസെൻ്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്.കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം വരുത്തിയതായി മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കെട്ടിടനിർമാണപെർമിറ്റ് പുതുക്കാനുള്ള വ്യവസ്ഥയും ഇളവുചെയ്തു.പെർമിറ്റിലുള്ളതിനെക്കാൾ അധികനിർമാണമുണ്ടായാൽ അധികഭാഗത്തിനുമാത്രമാണ് ഇനിമുതൽ പിഴ.മുഴുവൻഭാഗത്തിനും ഇരട്ടിത്തുക പിഴയടയ്ക്കണമെന്നതിലാണ് ഇളവ്. മാത്രവുമല്ല ഒക്യുപൻസി, കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുമുൻപ് പെർമിറ്റ് പുതുക്കാം.
