പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ
കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി നാളെ(30)വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിൽ കുടുബശ്രീ വാർഷികവും 10.45ന് മാനന്തവാടിയിൽ പുതിയ മുനിസിപ്പൽ സമുച്ചയത്തിൻ്റെ താഴത്തെ നിലയും ഉദ്ഘാടനം ചെയ്യും. 11.30ന് പിലാക്കാവ് ഇന്ദിരാഗാന്ധി വെൽനെസ് സെന്ററിലെ ഒപി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിക്കും. 12.30ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തും. 1.15ന് കമ്പളക്കാട് ഗവ.യുപി സ്കൂളിൽ സ്കൂൾ ബസും രണ്ടിന് കൽപ്പറ്റയിൽ ആർആർടി വാഹനവും ഫ്ളാഗ് ഓഫ് ചെയ്യും. 2.15ന് മുനിസിപ്പൽ കാര്യാലയത്തിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് മീനങ്ങാടിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
