കേളി കലാസാംസ്കാരിക വേദി: വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ സൊസൈറ്റിയുമായി ചേർന്ന് ഭക്ഷണക്കിറ്റ് വിതരണം നടത്തി
കേളി കലാസാംസ്കാരിക വേദി: വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ സൊസൈറ്റിയുമായി ചേർന്ന് ഭക്ഷണക്കിറ്റ് വിതരണം നടത്തിതരിയോട്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരിക വേദി, സ. വർഗ്ഗീസ് വൈദ്യർ പെയിൻ ആൻഡ് പാലിയേറ്റീവ് മെമോറിയൽ സൊസൈറ്റിയുമായി ചേർന്ന് രണ്ട് ഘട്ട ഭക്ഷണ കിറ്റ് വിതരണം നടത്തി. തരിയോട് പാലിയേറ്റീവ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാതൃകയായി.
സി.പി.എം. വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ കമ്മിറ്റിയംഗം അനീഷ് കുമാർ സി.പി.എം. അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന കിറ്റ് കൈമാറ്റ ചടങ്ങിൽ പ്രവാസി സംഘം പ്രതിനിധികളായ അഷ്റഫ് മേപ്പാടി, പൗലോസ് എന്നിവർ പങ്കെടുത്തു.
സി.പി.എം. തരിയോട് ലോക്കൽ സെക്രട്ടറി കെ.ടി. വിനോദ് മാസ്റ്റർ, ജോർജ് കൂവക്കൽ, വാർഡ് മെമ്പർമാരായ ബിജു കെ.ടി., ഉണ്ണി, കാസിം പ്രവാസി സംഘം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വൈസ് ചെയർമാൻ ഷിബു കെട്ടി നന്ദി രേഖപ്പെടുത്തി. മുസ്ഥഫ പി.കെ. സ്വാഗതം പറഞ്ഞു.
കേളി കലാസാംസ്കാരിക വേദിയുടെയും സ. വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ സൊസൈറ്റിയുടെയും സംയുക്തമായ ഈ ഉദ്യമം കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകിയത്.
