ഓർത്തഡോക്സ് സഭക്ക് പുതിയ റിട്രീറ്റ് സെന്റർ
ബത്തേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭസുല്‍ത്താന്‍ ബത്തേരി ഭദ്രാസ നം രൂപീകൃതമായതിന്റെ നാല്‍പ്പതാം വാര്‍ഷികദിനം ആചരിച്ചു. വൈത്തിരി സെന്റ് മേരിസ് ഓര്‍ ത്തഡോക്‌സ് ദേവാലയത്തില്‍ ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാത നമസ്‌കാരവും വിശുദ്ധ കു ര്‍ബാനയും നടത്തി.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോ ലിക്കാ ബാവ തിരുമേനിയുടെ കല്‍പ്പന പ്രകാരം 1985 ഒക്ടോബര്‍ 23ന് ആണ് ബത്തേരി ഭദ്രാസനം രൂപം കൊണ്ട ത്. ബത്തേരി ഭദ്രാസനത്തിന്റെ കീഴില്‍ വൈത്തിരിയില്‍ പുതു തായി ആരംഭിക്കുന്ന വൈത്തിരി നിര്‍മലഗിരി ഓര്‍ത്തഡോക്‌സ് റിട്രീറ്റ് സെന്റിന്റെ തറക്കല്ലിടല്‍ കര്‍മം ഭദ്രാസന മെത്രാപൊലി ത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഭദ്രാസനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വിധത്തില്‍ വിപുലമായ സൗകര്യങ്ങളാണ് റിട്രീറ്റ് സെന്ററിലുണ്ടാവുക.ഭദ്രാസന സെക്രട്ടറി ഫാ.ബേബി ജോണ്‍,റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് പി.വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
