Event More NewsFeature NewsNewsPoliticsPopular NewsRecent News

ക്ഷേത്ര പൂജാരി നിയമനം പ്രത്യേക ജാതിയിൽ നിന്നോ വംശത്തിൽ നിന്നോ ഉള്ളതായിരിക്കണം എന്നില്ല, ബ്രാഹ്മണർ അല്ലാത്തവരെയും നിയമിക്കാം’; കേരള ഹൈക്കോടതി

ക്ഷേത്ര പൂജാരി നിയമനം പ്രത്യേക ജാതിയിൽ നിന്നോ വംശത്തിൽ നിന്നോ ഉള്ളതായിരിക്കണം എന്നില്ല, ബ്രാഹ്മണർ അല്ലാത്തവരെയും നിയമിക്കാം’; കേരള ഹൈക്കോടതികൊച്ചി: ക്ഷേത്ര പൂജാരിമാരുടെ നിയമനം ഒരു പ്രത്യേക ജാതിയിൽ നിന്നോ വംശത്തിൽ നിന്നോ മാത്രമേ ആകാവൂ എന്ന് ആർക്കും ശഠിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരത്തിലുള്ള നിയമനം മതപരമായ ആചാരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. ബ്രാഹ്മണർ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം. ജസ്റ്റിസ് രാജാ വിജയരാഘവൻ വി, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പാർട്ട് ടൈം ക്ഷേത്ര പൂജാരിമാരുടെ നിയമനത്തിനായി ‘തന്ത്ര വിദ്യാലയങ്ങൾ’ നൽകുന്ന പരിചയ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡും (ടിഡിബി) കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡും (കെഡിആർബി) എടുത്ത തീരുമാനം ബെഞ്ച് ശരിവച്ചു. തന്ത്രി സമാജത്തിൽ നിന്ന് താന്ത്രിക വിദ്യ പഠിച്ചവർക്ക് മാത്രമേ നിയമനം നൽകാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
പിസി ന്യൂസ്‌ വാർത്ത,
പാർട്ട് – ടൈം ശാന്തി നിയമന ചട്ടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയ മാറ്റം നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. ജാതി വിവേചനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ശാന്തി നിയമനം തന്ത്രി കുടുംബത്തിന്‍റെ പാരമ്പര്യ അവകാശം അല്ലെന്നുമുള്ള ദേവസ്വം ബോർഡിന്റെ വാദം, ജസ്റ്റിസുമരായ വി.രാജാവിജയരാഘവൻ, കെ.വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.

ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്‌മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്ന അഖിലകേരള തന്ത്രി സമാജത്തിന്റെ ഹരജിയും കോടതി തള്ളി. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി.

2024 ലാണ് ഇത് സംബന്ധിച്ച ഹർജി വരുന്നത്. അഖില കേരള തന്ത്രിസമാജത്തിന്റെ രണ്ട് ഭാരവാഹികളായിരുന്നു ഹർജിക്കാർ. ദേവസ്വം റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകൾ ഭരണഘടനാവിരുദ്ധമെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. ബ്രാഹ്മണ്യം ജന്മാധിഷ്ടിതമല്ല, ചാതുർവർണ്യം ദൈവസൃഷ്ടിയാണ്. ഗുണകർമ്മങ്ങളിൽ അധിഷ്ടിതമാണെന്നാണെന്നാണ് ഹർജിക്കാര്‍ കോടതിയിൽ വാദിച്ചതെന്ന് അഡ്വ.ടി.ആർ രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *