പാതിരി വനഭാഗത്ത് കേഴ മാനിനെ വേട്ടയാടിയ കേസിൽ പെരിക്കല്ലൂർ സ്വദേശികളായ രണ്ട് പ്രതികൾ അറസ്റ്റിൽ
പുൽപ്പള്ളി : ചെതലത്ത് റെയ്ഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെരിക്കല്ലൂർ -പാതിരി വനഭാഗത്ത് കേഴമാനിനെ വേട്ടയാടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിലായി. പെരിക്കല്ലൂർ പാതിരി തടത്തിൽ സഹോദരങ്ങളായ
ഇടത് ബെന്നി S/o തോമസ്, വലത് റെജി S/o തോമസ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ രാത്രി നടത്തിയ നൈറ്റ് പെട്രോളിങ്ങിനിടയാണ് രണ്ടുപേർ ഫോറസ്റ്റിൽ കൂടി പോകുന്നത് കണ്ടത്. കേഴമാനിൻറെ ഇറച്ചിയോടുകൂടി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെട്രോളിംഗിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ നിജേഷ്. (എ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്), BFOമാരായ PS ശ്രീജിത്ത്, K Kജോജിഷ്, TR പ്രബീഷ്, ഡ്രൈവർ PRസതീഷ് വാച്ചർമാരായ ശിവ പ്രസാദ്, പ്രവീൺ, ഹരജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
