Event More NewsFeature NewsNewsPoliticsPopular News

നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന്

മാനന്തവാടി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളിൽ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാർത്ഥികൾ കലാ മത്സരങ്ങളിൽ പങ്കെടുക്കും.രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചെയർപേഴ്സൻ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ. സിന്തു സെബാസ്റ്റ്യൻ, പി എം ബെന്നി, പി സി തോമസ്, ടി പി വർക്കി, കെ അനുപ് കുമാർ, മുരളീദാസ് എന്നിവർ സംബന്ധിച്ചു. ഫുട്ബോൾ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, ഫെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും ഉണ്ടാകും. എച്ചോം തുടി നാട്ടരങ്ങ് കലാ സംഘത്തിന്റ് തുടിതാളവും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *