19 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര പുനരുദ്ധാരണത്തിന് 1,90,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു
മാനന്തവാടി: കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ 19 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര പുനരുദ്ധാരണത്തിന് 1,90,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. പുതുശ്ശേരി മുടപ്പനാൽ കടവ് പാലം റോഡ്, ആലാറ്റിൽ വട്ടോളി വാളാട് എച്ച് എസ് റോഡ്, അമൃതാന്ദമയി മഠം പടച്ചിക്കുന്ന് റോഡ്, ഡിലേനി ഭവൻ പടച്ചിക്കുന്ന് റോഡ്, കഴുക്കലോടി മലങ്കര റോഡ്, മലങ്കര കംപ്രഷൻ മുക്ക് റോഡ്, അമ്പലവയൽ പായോട് റോഡ്, പന്നിച്ചാൽ മംഗലാടി അഗ്രഹാരം റോഡ്, അപ്പപ്പാറ കൊണ്ടിമൂല റോഡ്, ഒന്നാംമൈൽ ചേലൂർ മണ്ണുണ്ടി റോഡ് , കമ്പിപ്പാലം ഉദയഗിരി റോഡ്, മേലെ 54 ചേറൂർ റോഡ്, പൊർളോം പള്ളി ഉദിരച്ചിറ റോഡ്, മാങ്ങോട് മടത്തുംകുനി റോഡ്, വെള്ളമുണ്ട മംഗലശ്ശേരി റോഡ്, കൊയില്ലേരി കമ്മന കുരിശിങ്കൽ റോഡ്, കുളത്താട കരിങ്കുളത്തുംകര ഒരപ്പ് റോഡ്, ഉള്ളിശ്ശേരി പുലിക്കാട് കണ്ടകർണ്ണൻകൊല്ലി റോഡ്, കമ്മന സീനായ്ക്കുന്ന് കുണ്ടാല റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഫണ്ട് അനുവദിച്ചത്.