Event More NewsFeature NewsNewsPoliticsPopular NewsRecent News

മനോഹരമായ ആ പേര് ഒരാളിൽ മാത്രം “വിഷചന്ദ്രൻ” എന്നായിരിക്കും; : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ കെ. പ്രേമചന്ദ്രൻ എംപിയെ ‘വിഷചന്ദ്രന്‍’ എന്നാണ് മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് പേജിൽ വിശേഷിപ്പിച്ചത്.

‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും’ എന്ന് മന്ത്രി ശിവൻകുട്ടി കുറിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശം.

പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *