മാനന്തവാടി നഗരസഭ മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ സഹകരണത്തോടെ നടന്ന തൊഴിൽ മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അറുപതിലധികം കമ്പനികളും നാന്നൂറിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. വിവിധ കമ്പനികളിലേക്ക് നൂറിലധികം ആളുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി.എസ് ശ്രീജിത്ത്, പി.വി ജോർജ്, മാർഗരറ്റ് തോമസ്, സി ഡിറ്റ് മാനേജർ അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ പങ്കെടുത്തു.