പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ് ) എ ഗ്രേഡ് നേടിയ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു
പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ്) എ ഗ്രേഡ് നേടിയ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. പരേതനായ കളരിക്കൽ ഉണ്ണികൃഷ്ണന്റെയും സാലിയുടെയും മകളാണ് ആര്യകൃഷ്ണ. പെരിക്കല്ലൂർ പൗരസമിതി പ്രദേശത്തെ നിർധനരായ രോഗികൾക്ക് കൈത്താങ്ങായും, മറ്റ് ഇതര സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് വരികയും ചെയ്യുന്നു. പ്രസിഡന്റ് ഗിരീഷ് കുമാർ ജി ജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നാം വാർഡ് മെമ്പറും പൗരസമിതി അംഗവുമായ കലേഷ് പി എസ് തയ്യൽ മെഷീൻ വിതരണ ചെയ്തു. പൗരസമിതി സെക്രട്ടറി ജോഷി ജോൺ, ട്രഷറർ ഡാമിൻ ജോസഫ്, അബ്ദുൽ റസാക്ക്, സന്തോഷ് ഏ ജെ, ബിജു ജോസഫ്, ജിബിൻ ബേബി, ബിനോയ് വി യു, ജയ്മോൻ എ ജെ എന്നിവർ നേതൃത്വം നൽകി