സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ സപ്ലൈ ഓഫീസിനുള്ള അവാർഡ് വയനാടിന്.
കൽപ്പറ്റ: വയനാട് ജില്ലയിലെ പ രാതിരഹിതമായ റേഷൻ വിതരണം, പൊതുജനങ്ങൾക്ക് മികച്ച സേവനവും സംസ്ഥാന സർക്കാരിന്റെ റേഷൻ ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പിലാക്കിയത്, ചൂരൽമല മുണ്ടക്കൈ ദുരന്ത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഹരിത പ്രോട്ടോകോൾ പ്രകാരം ഓഫീസിൽ പരിസരവും പരിപാലിക്കുന്നത് തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ് വയനാട് സപ്ലൈ ഓഫീസിന് അവാർഡ് ലഭിച്ചത്.
തിരുവനന്തപുരത്ത് വച്ച് നടന്ന വിഷൻ-2031 സെമിനാറിൽ പൊതുവിതരണ ഉപഭോക്ത മന്ത്രി ജി. ആർ അനിലിൽ നിന്ന് ഏറ്റവും മികച്ച സപ്ലൈ ഓഫീസിനുള്ള അവാർഡ് വയനാട് സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ ഏറ്റുവാങ്ങി. ഏറ്റവും അധികം വില്പനയുള്ള റേഷൻ കടയുടമ ക്കുള്ള പുരസ്കാരം മേപ്പാടിയിൽ പ്രവർത്തിക്കുന്ന എ ആർ ഡി 19- പ്രസ്തുത ചടങ്ങിൽ ഏറ്റുവാങ്ങി.