Feature NewsNewsPopular NewsRecent Newsവയനാട്

ഡീസൽ പ്രതിസന്ധി മൂലം ജില്ലയിൽ ബസ് സർവീസുകൾ മുടങ്ങുന്നു

കല്‍പ്പറ്റ: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി സര്‍വീസുകള്‍ പൂര്‍ണ്ണമായും, നിരവധി സര്‍വീസുകള്‍ ഒരു ട്രിപ്പ് മാത്രം നടത്തി ഭാഗികമായി നിര്‍ത്തിവെച്ചതുമൂലം, സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്. കൂടാതെ 08:30 ന് ശേഷം ചൂരല്‍മല ഭാഗത്തേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തപ്പെട്ടിരിക്കുകയാണെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ:ടി സിദ്ദിഖ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗവര്‍ണര്‍ കുമാറിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. ഈ അവസ്ഥ മൂലം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലേക്കുള്ള ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍, വ്യാപാരികള്‍, ആശുപത്രികളിലേക്ക് യാത്ര ചെയ്യുന്ന രോഗികള്‍ തുടങ്ങി നൂറുകണക്കിന് ആളുകളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലായിരിക്കകയാണ്. സ്വകാര്യ ഗതാഗത മാര്‍ഗങ്ങള്‍ പരിമിതമായ വയനാട് പോലുള്ള ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജനങ്ങളുടെ പ്രധാന ഗതാഗത ആശ്രയമാണ്. ജില്ലയിലെ ഡീസല്‍ ക്ഷാമം ഇന്ന് തന്നെ അടിയന്തരമായി പരിഹരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *