Feature NewsNewsPopular NewsRecent Newsഇന്ത്യ

ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും ഈ മുന്നേറ്റം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ഒരു സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളുടെ തരംഗം ഒഴുകിയെത്തുകയാണെന്നും EFTA വ്യാപാര കരാറിലൂടെ വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി-7 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം അറുപത് ശതമാനത്തിലധികം വർദ്ധിച്ചതായി വ്യക്തമാക്കിയ പ്രധാനമന്ത്രി എല്ലാ മേഖലകളിലും സ്വയംപര്യാപ്ത ഇന്ത്യയുടെ ആത്മവിശ്വാസം പ്രകടമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *