Event More NewsFeature NewsNewsPoliticsPopular NewsUncategorized

ലോക ഭക്ഷ്യ ദിനം ആചരിച്ചു.

ലോക ഭക്ഷ്യ ദിനം ആചരിച്ചു.എള്ളുമന്ദം: എള്ളുമന്ദം എക്കോ ഫ്രണ്ട്‌സ് നാട്ടറിവ് പഠനകേന്ദ്രത്തിൽ വച്ച് എടവക കൃഷിഭവൻ, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസിങ് കമ്പനി, എം. എസ് .എസ്.ആർ. എഫ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം നടത്തി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ പി ജെ മാനുവൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗം ഉദ്ഘാടനം ചെയ്തു. ‘എന്താണ് ഭക്ഷണം എന്തിനാണ് ഭക്ഷണം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ സുകുമാരനുണ്ണിയും വിഷരഹിത ഭക്ഷ്യോത്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി പി.ജെ മാനുവലും ക്ലാസുകൾ നയിച്ചു.’ എന്റെ അടുക്കളത്തോട്ടം എനിക്കും നാടിനും ‘ എന്ന പദ്ധതിയുടെ വിശദീകരണവും വിത്തു കൈമാറ്റവും ഒപ്പം നടന്നു. അഡ്വക്കേറ്റ് കെ ജി രാമചന്ദ്രൻ , കെ ജി സുനിൽ , ഷാജൻ ജോസ് , കെ ആർ പ്രതീഷ് , രാജേഷ് കൃഷ്ണൻ , ടിസി ജോസഫ് , തോമസ് വള്ളക്കോറയിൽ എന്നിവർ സംസാരിച്ചുക ഭക്ഷ്യ ദിനം ആചരിച്ചു.എള്ളുമന്ദം: എള്ളുമന്ദം എക്കോ ഫ്രണ്ട്‌സ് നാട്ടറിവ് പഠനകേന്ദ്രത്തിൽ വച്ച് എടവക കൃഷിഭവൻ, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസിങ് കമ്പനി, എം. എസ് .എസ്.ആർ. എഫ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം നടത്തി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ പി ജെ മാനുവൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗം ഉദ്ഘാടനം ചെയ്തു. ‘എന്താണ് ഭക്ഷണം എന്തിനാണ് ഭക്ഷണം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ സുകുമാരനുണ്ണിയും വിഷരഹിത ഭക്ഷ്യോത്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി പി.ജെ മാനുവലും ക്ലാസുകൾ നയിച്ചു.’ എന്റെ അടുക്കളത്തോട്ടം എനിക്കും നാടിനും ‘ എന്ന പദ്ധതിയുടെ വിശദീകരണവും വിത്തു കൈമാറ്റവും ഒപ്പം നടന്നു. അഡ്വക്കേറ്റ് കെ ജി രാമചന്ദ്രൻ , കെ ജി സുനിൽ , ഷാജൻ ജോസ് , കെ ആർ പ്രതീഷ് , രാജേഷ് കൃഷ്ണൻ , ടിസി ജോസഫ് , തോമസ് വള്ളക്കോറയിൽ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *