Event More NewsFeature NewsNewsPoliticsPopular NewsRecent News

പ്രതിരോധം കുടുംബശ്രീയിലൂടെ

മീനങ്ങാടി :സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്. അംഗങ്ങൾക്കായി “പ്രതിരോധം കുടുംബശ്രീയിലൂടെ പരിപാടിയുടെ ” ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.സോമൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേർസൺ ശ്രീകല ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ വയനാട് ജില്ല മാനേജറുമായ സജിത് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്ക ക്ലാസ് എടുത്തു. വൈസ് ചെയർപേഴ്സൺ സുനിത സുരേഷ്,സി.ഡി.എസ്. മെമ്പർ സെക്രട്ടറി എം. രാജേന്ദ്രൻ പിള്ള, സി.ഇ.ഒ നിഷാദ് വി.ബി മുതലായവർ ആശംസകൾ അർപ്പിച്ചു.സി.ഇ.ഒ രതീഷ് എൻ.വി നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *