Event More NewsFeature NewsNewsPoliticsPopular NewsRecent News

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്സ് വിഭാഗം കോഴ്സുകൾ അനുവദിക്കണം: പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്സ് വിഭാഗം കോഴ്സുകൾ അനുവദിക്കണം: പ്രിയങ്ക ഗാന്ധി എം.പി.കൽപ്പറ്റ: കൽപ്പറ്റയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു.

കൽപ്പറ്റയിലെ ഏക കേന്ദ്രീയ വിദ്യാലയത്തിൽ ഈ കോഴ്സുകൾ ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുമെന്നും നിലവിലെ സാഹചര്യത്തിൽ ഇത് അത്യന്താപേക്ഷിതമാണെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.

പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശന വേളയിൽ കേന്ദ്രീയ വിദ്യാലയത്തിലെ രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. ഈ ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സയൻസ് വിഷയങ്ങൾക്ക് പുറമെ മറ്റ് വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ അവസരമൊരുക്കുമെന്നും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *