100 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾക്ക് ഇനി മെസേജ് ലഭിക്കില്ല; നിർദേശം ആർബിഐ പരിഗണനയിൽ
100 രൂപയിൽ താഴെയുള്ള പണമിടപാടുകൾ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നത്അവസാനിപ്പിക്കണമെന്ന് റിസർവ്ബാങ്ക്ഓഫ് ഇന്ത്യയോട് അപേക്ഷിച്ച് ഇന്ത്യൻ ബാങ്കുകൾ. യുപിഐ വഴി ചെറിയ തുകകളുടെ ഇടപാടുകൾ വർധിച്ചതിനെ തുടർന്നാണ്ഇത്തരമൊരു നടപടി സ്വീകരിക്കാൻ ബാങ്കുകൾ തീരുമാനിച്ചതത്രേ. ഇത്തരത്തിൽ ചെറിയ യുപിഐ ഇടപാടുകൾക്ക് ഉൾപ്പെടെ മെസേജുകൾ അയയ്ക്കുന്നത് വഴി മെസേജുകൾ കൃത്യമായി ഉപഭോക്താക്കൾ ശ്രദ്ധിക്കാതെ വരും എന്നാണ് ബാങ്കുകൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
നിലവിലെ റിസർവ്ബാങ്ക് നിയമങ്ങൾ അനുസരിച്ച് എല്ലാ ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ അറിയിക്കേണ്ടതുണ്ട്. ചില ഇടപാടുകൾ ഇമെയിലിലൂടെയാണ് അറിയിക്കാറുള്ളത്. എസ്എംഎസുകൾ ഓട്ടോമാറ്റിക്കായി ലഭിക്കുമ്പോൾ ആവശ്യപ്പെടുന്നവർക്ക് മാത്രമാണ്-ഇമെയിൽ സേവനം ലഭിക്കാറുള്ളത്.
ഡിജിറ്റൽ പണമിടപാടിൽ കോവിഡിന് ശേഷം
വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ചായ
വാങ്ങുന്നത്.മുതൽ ബസ്‌ടിക്കറ്റ് വരെ
യുപിഐ പണമിടപാടിലൂടെയാണ് ഭൂരിഭാഗം
ആളുകളും നടത്താറുള്ളത്. 100 രൂപയിൽ
താഴെയുള്ള ഒട്ടേറെ ഇടപാടുകളാണ്.ഒരു
ദിവസം ഒരു വ്യക്തി നടത്തുന്നത്.
ഇതിന്റെയെല്ലാം എസ്എംഎസുകൾ
വരുന്നതുകാരണം വലിയ ഇടപാടുകളുടെ
എസ്എംഎസുകളും ബാങ്ക്നിർദേശങ്ങളുമുൾപ്പെടെപലതുംഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെടാറില്ല. ഇത്സാമ്പത്തിക തട്ടിപ്പുകളുൾപ്പെടെ പല
പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്100
രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക്
മെസേജ്അയയ്ക്കുന്ന സംവിധാനം
അവസാനിപ്പിക്കുന്നതിനെ കുറിച്ച് ബാങ്കുകൾ
ചിന്തിച്ചത്.