ഉദ്ഘാടനം കർമ്മം നിർവഹിച്ചു. ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ.
കേരള സർക്കാരിന്റെ ആർദ്രം മിഷൻ്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി
ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം 9 മുതൽ 6 മണി വരെയും ഞായറാഴ്ച ഉൾപ്പടെയുള്ള പൊതുഅവധി ദിവസങ്ങളിൽ 9 മുതൽ 12.30 വരെയും പരിശോധന സമയം പുനക്രമീകരിച്ചതിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമില ജുനൈസ് വാർഡ് വികസന സമിതി കൺവീനർ ശ്രീമതി പി കെ.ബിന്ദുവിന് ഒ. പി ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ രണ്ടാം ഡിവിഷൻ കൗൺസിലർ ശ്രീ എ ആർ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Dr. ബിജു അശോകൻ
Dr. സാം തോമസ്, ശ്രീമതി ആശ അലക്സ്, ശ്രീ സുജിത്ത്
ശ്രീമതി നിഷ പി ആർ,
ശ്രീമതി ബിജിത ,
ശ്രീ ജോയ് പി ഒ. എന്നിവർ സംസാരിച്ചു.