Feature NewsNewsPopular NewsRecent Newsവയനാട്

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ നൂതന ആശയവുമായി വിദ്യാർത്ഥികൾ

കൊട്ടിയൂർ: കേരളത്തിൽ ആകമാനം വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയം അവതരിപ്പിക്കുകയാണ് ഇരിട്ടി ഉപജില്ല ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ. കൊളക്കാട് സാൻന്തോം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ജോനാൻ ജോസ് റോബിൻ, ജസ്സ് കെ തോമസ് എന്നിവരാണ് ഈ നൂതന ആശയത്തിന്റെറെ പിന്നിൽ. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ സിസ്റ്റം എന്നാണ് ഉപകരണത്തിൻ്റെ പേര്. അൾട്രാസോണിക് റഡാർ സിസ്റ്റത്തോടൊപ്പം തെർമൽ ഇമേജ് ക്യാമറ ഘടിപ്പിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാൻ സാധ്യതയുള്ള മേഖലകളിൽ ഈ ഉപകരണം സ്ഥാപിക്കുകയും വന്യമൃഗങ്ങൾ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് കടക്കുന്ന സമയത്ത് തെർമൽ ഇമേജ് ക്യാമറ ഉപയോഗിച്ച് അതിൻറെ ചിന്തകൾ പകർത്തുകയും ചിത്രങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ച് ഏത് മൃഗം ആണെന്ന് നിശ്ചയിക്കുകയും ചെയ്യും.

വന്യമൃഗം ജനവാസ മേഖലയ്ക്ക് അടുത്ത് എത്തി എന്ന് വ്യക്തമായാൽ ഈ സിസ്റ്റത്തിൽ നിന്ന് തന്നെ ഫോറസ്റ്റ് ഓഫീസിലേക്കും, റാപ്പ് ഡ്രസ്സ് ടീമിലേക്കും അതോടൊപ്പം പ്രദേശവാസികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മ‌യിലേക്കും സന്ദേശങ്ങൾ അയക്കും. കൂടാതെ വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പെൻസികൾ ആക്‌ടിവേറ്റ് ആവുകയും, വന്യമൃഗങ്ങളെ പിന്തിരിപ്പിക്കാൻ ഉള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഇങ്ങനെ വന്യ മൃഗങ്ങളെ പ്രതിരോധിക്കാനായും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ കർഷകർക്കും, വ്യവസായിക അടിസ്ഥാനത്തിൽ വനം വകുപ്പിനും ഇത് നിർമിക്കാനാകും.ഇതിൻറെ മറ്റൊരു പ്രത്യേകത 360 ഡിഗ്രി ഈ ക്യാമറതിരിയുന്നതിനാൽ ഏതെങ്കിലും കാരണവശാൽ വന്യമൃഗം ജനവാസ മേഖലയിൽ കടന്നാൽ എവിടെയാണ് ആ മൃഗം ഉള്ളതെന്ന് കൃത്യമായി കണ്ടു പിടിക്കാനും ഈ ഉപകരണം വഴി കഴിയും എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *