Event More NewsFeature NewsNewsPoliticsPopular NewsRecent News

പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

പുല്‍പള്ളി : പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് 13.10.2025 തിങ്കളാഴ്ച അധ്യാപകര്‍ക്കൊപ്പം സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. പുല്‍പള്ളി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം.മോഹനന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് ഘടനയെ കുറിച്ചും പറഞ്ഞു കൊടുക്കുകയും ലോക്കപ്പും തോക്കുകളും ലത്തിയുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അസി സബ് ഇന്‍സ്പെക്ടര്‍മാരായ വി.പി ബിജു, ടി സുമേഷ് തുടങ്ങിയവര്‍ പോലീസ് സ്റ്റേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. അധ്യാപകരായ ബിപിന്‍ ടി മാത്യു, മേരി ബോബി ഫ്രാന്‍സിസ് എന്നിവരാണ് കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചാണ് കുട്ടികള്‍ മടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *