Feature NewsNewsPopular NewsRecent Newsകേരളം

നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; ഹരിതകർമ്മസേന ശേഖരിച്ചത് 92 ടൺ മാലിന്യം

ഹരിതകർമസേനയുടെ നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. 92.743 ടൺ (92,743 കിലോ) ഇലക്ട്രോണിക് മാലിന്യമാണ് ക്ലീൻകേരള കമ്പനിക്കു കൈമാറിയത്. ചില നഗരസഭകളിൽ നിന്ന് ശേഖരിച്ചത് കൈമാറാനുമുണ്ട്. പദ്ധതി തുടങ്ങി മൂന്നുമാസമാകുമ്പോഴേക്ക് 93 നഗരസഭകളിൽ നിന്നാണ് ഇത്രയും മാലിന്യം ലഭിച്ചത്.

നഗരസഭകളിലെ അടുത്തഘട്ടം നിശ്ചയിച്ചിട്ടില്ല. പഞ്ചായത്തുകളിൽ ഉടൻ തുടങ്ങും. കൈമാറിയ മാലിന്യത്തിന് ഹരിതകർമ്മസേനയ്ക്ക് 8.29 ലക്ഷം രൂപ ക്ലീൻ കേരള കമ്പനിയിൽനിന്ന് കിട്ടി. പുനരുപയോഗിക്കാൻ കഴിയുന്നവയാണ് പണം.

ജൂലായ് 15-നാണ് പദ്ധതി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ഘട്ടംഘട്ടമായി ഓരോ ജില്ലയിലും തുടങ്ങി. കൂടുതൽ ശേഖരിച്ചത് എറണാകുളം ജില്ലയിൽ-21,527 കി. രണ്ടാമത് ആലപ്പുഴ-16,386 കിലോ. മൂന്നാമത് കോഴിക്കോട്ടാണ് -12,335. കുറവ് വയനാട് ജില്ലയിൽ നിന്നാണ്-525 കിലോ, തിരുവനന്തപുരം-6,549 കിലോ, കൊല്ലം-3,074, പത്തനംതിട്ട- 8,866, കോട്ടയം-7,911, ഇടുക്കി-890, തൃശ്ശൂർ-2,224, പാലക്കാട്-2,239, മലപ്പുറം-3,674, കണ്ണൂർ-4,901, കാസർകോട്-1,638 കിലോ. എന്നിങ്ങനെയാണ് ജില്ലകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളുടെ കണക്ക്.

അഞ്ചു ജില്ലകളിൽ നിന്നാണ് അപകടകരമായ 4,935 കിലോ മാലിന്യം ലഭിച്ചത്. ട്യൂബ് ലൈറ്റ്, സിഎഫ്എൽ തുടങ്ങിയവയാണ്. കൂടുതൽ കണ്ണൂരിൽ നിന്ന്-3,661 കിലോ. ആലപ്പുഴ-345 കിലോ, കോട്ടയം-365, എറണാകുളം-553, മലപ്പുറം-11

Leave a Reply

Your email address will not be published. Required fields are marked *