മുട്ടിൽ മണ്ഡലം കോൺഗ്രസ് കമിറ്റി പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി
രാഷ്ട്രപിതാവ് മഹത്മാ ഗാന്ധിയുടെ 156-)o ജന്മദിനം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഐ. സി. സി മെമ്പർ എൻ. ഡി. അപ്പച്ചൻ (ex എം. എൽ. എ) ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടന കർമ്മം നടത്തി. ഒരു ആയുഷ്ക്കാലം മുഴുവൻ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹൻദാസ് കരംചന്ദ്ഗാന്ധി എന്ന മഹാത്മാഗാന്ധി. ഗാന്ധിജിയോട്ഉള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസ യിലൂന്നിയുള്ള ചെറുത്തുനിൽപ്പിന്റെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ നീതി നേടുന്നതിന്റെയും ജീവിച്ചിരുന്ന പ്രതീകമായിരുന്നു മഹാത്മ ഗാന്ധി. ലോകമെമ്പാടുമുള്ള അവകാശ പോരാട്ടങ്ങളിൽ ഗാന്ധിജി ഒരു കെടാ *വിളക്കായി ജ്വലിക്കുന്നു. ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങൾ ആയിരിക്കണം എന്നാണ് ഗാന്ധിജി പറഞ്ഞത്എന്ന് ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. ഡി. സി. സി. ജന :സെക്രട്ടറി ബിനു തോമസ് ജന്മദിന സന്ദേശം നടത്തി. എം. ഒ. ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, ഫൈസൽ പാപ്പിന,ശശി പന്നിക്കുഴി, കെ പത്മനാഭൻ, ചന്ദ്രിക കൃഷ്ണൻ,സജി മണ്ഡലത്തിൽ,ലിറാർ, എന്നിവർ അന്ത്രു പരിയാരം,സംസാരിച്ചു.