വൈദ്യുതി നിലച്ചാൽ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജ് കാരുണ്യ ഫാർമസി
കോഴിക്കോട്: വൈദ്യുതി നിലച്ചാൽ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസി. വൈദ്യുതി നിലച്ചാൽ മരുന്നുവിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഫാർമസി. ഇരുട്ടിൽ തപ്പിയാണ് ജീവനക്കാർ മരുന്ന് കണ്ടെടുക്കുന്നത്.
യു പി എസ് ഇല്ലാത്തതാണ് മരുന്ന് വിതരണം തടസപ്പെടാനുള്ള കാരണമായി പറയുന്നത്. മൊബൈൽ വെളിച്ചത്തിലാണ് നിലവിൽ മരുന്ന് വിതരണം. യുപിഎസിനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് സ്റ്റോർ ഇൻചാർജ് പറയുന്നു. കംമ്പ്യൂട്ടർ പ്രവർത്തിക്കാത്തതിനാൽ ബില്ലും ഇരുട്ടത്തെഴുതി നൽകേണ്ടിവരുന്നു.
പ്രതിസന്ധി തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ല. നിർധനരായ നൂറ് കണക്കിന് രോഗികൾക്ക് ആശ്രയമായ കാരുണ്യ ഫാർമസിയിലെ പ്രശ്‌നം പരിഹരിക്കമെന്നാണ് രോഗികളുടെ ആവശ്യം.