സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ;ഹൈക്കോടതി തീരുമാനം ഇന്ന്
കൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മിഷന്റെ നിയമ സാധുതയിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ജുഡീഷ്യൽ കമ്മീഷൻ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക.
മുഖ്യമന്ത്രി, സ്പീക്കർ, ഉൾപ്പടെയുള്ളവരെ സ്വർണക്കടത്ത് കേസിൽ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനൻ അധ്യക്ഷനായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്‌ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.