Event More NewsFeature NewsNewsPoliticsPopular NewsRecent News

പിണങ്ങോട് ഡബ്ലിയു ഒ എച്ച് എസ് എസ്സില്‍ ജീവിതോത്സവത്തിന് തുടക്കമായി.

പിണങ്ങോട്: പുതിയ തലമുറയിൽ ലഹരി, ഡിജിറ്റൽ അഡിക്ഷൻ അടക്കമുള്ള പ്രവണതകൾ കുറച്ചു കൊണ്ടുവരുന്നതിനും സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന ജീവിതോത്സവം പരിപാടിക്ക് പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലഹരിക്കെതിരെ സ്നേഹവലയം തീർത്ത് ജീവിതോത്സവ പ്രതിജ്ഞയും ഏറ്റുചൊല്ലി. യോഗത്തിൽ പ്രിൻസിപ്പൽ ഡോ അബ്ദുൽ ജലീൽ പി സ്വാഗതം പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി 21 ദിവസങ്ങളിലായി ലഹരിക്കെതിരെ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരി വിരുദ്ധ ചിത്ര മതിൽ, ജീവിതോത്സവം കാർണിവൽ അടക്കമുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കും. നല്ലൊരു നാളെക്കായി നമുക്ക് ഒരുമിക്കാം 21 ദിനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ലത്തീഫ് പുനത്തിൽ, വൈസ് പ്രിൻസിപ്പാൾ അബ്ദുസ്സലാം കെ, വളണ്ടിയർമാരായ കാഞ്ചന, ഷെഹ് ല, ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഷാഹിന പികെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *