കല്ലിങ്കര ഉന്നതിയിൽ സാംസ്കാരിക നിലയം നിർമാണം തുടങ്ങി
ചീരാല്‍: നെന്മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്കാരിക നിലയം നിര്‍മാണം തുടങ്ങി.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എടക്കല്‍ മോഹനന് ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്കരന്, കെ.സി. വേലായുധന്, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.