പുൽപ്പള്ളിയിൽ വനിതാ സംഗമം നടത്തി
പുൽപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തിയ വനിതാ സംഗമം തരംഗ് 2025-ഉദ്ഘാടനം പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുളിൻ ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. സംഗമത്തിൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ 20 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്യത്തിൽ ടൗണിൽ റാലിയും നടത്തി കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഗ്രാമപഞ്ചായത്ത് ടി.എസ് ദിലിപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശോഭന സുകു, ജില്ല പഞ്ചായത്തംഗങ്ങളായ ബീന ജോസ്, ഉഷ തമ്പി ,ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം ടി കരുണാകരൻ, മണി പാമ്പനാൽ, ജോളി നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു