പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ നീതി കിട്ടാത്ത ഇരകൾ സമരത്തിനൊ രുങ്ങുന്നു.
പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ കെ.കെ അബ്രഹാം, കൊല്ലപ്പള്ളി സജീവൻ, വി. എം പൗലോസ്, രമാദേവി, പ്രതികളാണെന്ന് തെളിഞ്ഞ തിനെ തുടർന്ന് ജയിലിൽ പോവുകയും ഇവരുടെയും ബാക്കി പ്രതികളുടെയും സ്വത്ത് കോടതി കണ്ട് കെട്ടാൻ വിധി വരികയും ചെയ്തിരുന്നു.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് ഇതുവരെയും ഈ വിഷയത്തിൽ നീതി ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ സമരസമിതിയും, തട്ടിപ്പിനിരയായവരും, ജനങ്ങളും വൻ പ്രക്ഷോഭത്തിലേക്ക് പോകുന്നു.
ബാങ്കിന്റെ ബാധ്യത പ്രതികളിൽ നിന്നും ഈടാക്കി ഇരകൾക്ക് നൽകണമെ കോടതിവിധി പ്രാവർത്തികമാക്കണമെന്നും സമരസമിതി യോഗത്തിൽ പറഞ്ഞു.
സമരസമിതി അംഗങ്ങളായ അജയകുമാർ, ജയപ്രകാശ്, സത്യാനന്ദൻ മാസ്റ്റർ,
തട്ടിപ്പിനിരയായ ദാനിയേൽ, സാറാക്കുട്ടി, രാജേന്ദ്രനാഥരുടെ കുടുംബം ദീപാ ഷാജി, ജലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.