ചീയമ്പം മോർ ബസേലിയോസ് യാക്കോബയ സുറിയാനിപള്ളിയിൽ ഓർമ്മപ്പെരുന്നാൾ നാളെ മുതൽ
പുല്‍പ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സര്‍വമത തീര്‍ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (സെപ്റ്റംബര്‍ 24) നാളെ മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കും. തിരുന്നാളാഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇടവക വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി സി.എം. അബ്രഹാം ചുമതയില്‍, പി.വൈ. എല്‍ദോസ് പരത്തുവയലില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. നാളെ രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, എട്ടിന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, 10.30ന് തലശ്ശേരി സെന്റ് ജോര്‍ജ് ദേവാലയത്തില്‍നിന്നും കൊണ്ടുവന്ന കൊടി സ്വീകരിച്ച് പള്ളിയങ്കണത്തില്‍ ഉയര്‍ത്തും, 11ന് ബൈബിള്‍ കണ്വെന്ഷന് ഉദ്ഘാടനം, രണ്ടിന് സമാപന പ്രാര്‍ഥന, ആശീര്‍വാദം, ഏഴിന് സന്ധ്യാപ്രാര്‍ഥന, 8.30ന് ആശീര്‍വാദം. 25 മുതല്‍ 30വരെ എല്ലാ ദിവസവും രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, 11ന് ബൈബിള്‍ കണ്വെന്ഷന്, ധ്യാനം, രണ്ടിന് സമാപന പ്രാര്‍ഥന, ആശീര്‍വാദം, ഏഴിന് സന്ധ്യാപ്രാര്‍ഥന, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, 8.30ന് ആശീര്‍വാദം എന്നിവയുണ്ടാകും. ഒക്ടോബര്‍ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, എട്ടിന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, പ്രസംഗം, 10.30ന് രക്തദാന ക്യാമ്പ്, 11ന് മെഗാ മെഡിക്കല്‍ ക്യാമ്പ്, വൈകുന്നേരം ഏഴിന് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര് ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, എട്ടിന് പ്രസംഗം, പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, 8.30ന് ആശീര്‍വാദം. രണ്ടിന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ഥന, 8.15ന് വടക്കന്‍ മേഖലാ തീര്‍ഥാടകര്‍ക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം, 11ന് നേര്‍ച്ചഭക്ഷണം, 11.30ന് പൊതുസമ്മേളനം, ഉച്ചയ്ക്ക് ഒന്നിന് വിവിധ മത്സരങ്ങള്‍, സമാപന സമ്മേളനം, ഏഴിന് അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മോര് അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, പ്രസംഗം, പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, 8.15ന് ആഘോഷമായ പെരുന്നാള്‍ റാസ, 9.30ന് ആശീര്‍വാദം. മൂന്നിന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ഥന, 8.15ന് തെക്കന്‍ മേഖലാ തീര്‍ഥാടകര്‍ക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, 10.30ന് പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, 11ന് പ്രസംഗം, 12ന് ആഘോഷപൂര്‍വമായ പെരുന്നാള്‍ റാസ, 1.10ന് ആശീര്‍വാദം, 1.15ന് പാച്ചോര്‍ നേര്‍ച്ച, രണ്ടിന് ലേലം എന്നിവയുണ്ടാകും.