Feature NewsNewsPopular NewsRecent NewsSports

കേരളത്തിലെ മത്സരം;അർജന്റീനക്കു എതിരാളികളായി ഓസ്ട്രേലിയയെന്ന് റിപ്പോർട്ട്; നവംബർ 15 ന് അർജന്റീന ടീം കേരളത്തിലെത്തും

കൊച്ചി: സ്വതന്ത്ര ഫലസ്‌തീനെ എതിർത്ത് വോട്ട് ചെയ്ത അർജൻറീന കേരളത്തിൽ എത്തുന്നു, കേരളത്തിൽ കളിക്കാനെത്തുന്ന മെസ്സിയുടെയും അർജന്റീന ടീമിൻ്റെയും എതിരാളികളായി ഓസ്ട്രേലിയ കളിക്കുമെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയും സ്പോൺസറുമായിട്ടുള്ള പ്രാഥമിക കരാർ കൈമാറിയതോടെയാണ് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നത്.

ഖത്തർ ലോകകപ്പിൽ അർജൻ്റീനയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ മത്സരം ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത ഒന്നാണ്. അന്ന് 2-1 എന്ന സ്കോറിന് അർജന്റീന വിജയം നേടിയിരുന്നു. അവിസ്‌മരണീയമായ മെസ്സിയുടെ ഗോളും ജൂലിയൻ അൽവാരസിൻ്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായപ്പോൾ, ഓസ്ട്രേലിയക്കായി എൻസോ ഫെർണാണ്ടസ് ഒരു ഗോൾ തിരിച്ചടിച്ചിരുന്നു. ലോക റാങ്കിങ്ങിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ നേരിടുമ്പോൾ, ഈ സൗഹൃദ മത്സരവും തീ പാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടീം മാനേജർ ഇന്ന് കൊച്ചിയിൽ; നവംബറിൽ കളികൾക്ക് സാധ്യത അർജന്റീനൻ ടീം മാനേജർ ഡാനിയൽ പബ്രേരയുടെ കൊച്ചി സന്ദർശനം ഈ മത്സരത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. സ്റ്റേഡിയം സൗകര്യങ്ങൾ നേരിട്ട് വിലയിരുത്താനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കായിക മന്ത്രി വി. അബ്ദു‌റഹ്മാനൊപ്പം കലൂർ സ്റ്റേഡിയംസന്ദർശിച്ച് അദ്ദേഹം ആവശ്യമായ ക്രമീകരണങ്ങൾ ചർച്ച ചെയ്‌തു. നവംബർ 15-നും 18-നും ഇടയിലായിരിക്കും മത്സരം നടക്കുകയെന്നാണ് സൂചന. നേരത്തെ, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങളെല്ലാം ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ അർജന്റീന ടീമും ഇന്ത്യയിലെത്തുമെന്ന ഫുട്ബോൾ ആരാധകരുടെ സ്വപ്‌നത്തിന് പുതിയൊരു പ്രതീക്ഷ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *