അറിഞ്ഞില്ലേ….അക്ഷയയില്‍ പോകുമ്പോള്‍ ഇനി കുറച്ച് പണം കൂടുതൽ എടുത്തോ…; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.അതേസമയം പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന് അത് നല്‍കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.