കേരളോത്സവം പരിപാടികൾക്ക് തുടക്കം
കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികള്‍ക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ തുടക്കം. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി. സെപ്റ്റംബര്‍ 30 വരെയാണ് വിവിധ വേദികളിലായി കലാകായിക മത്സരങ്ങള്‍ നടക്കുന്നത്.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ സൂനാ നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന് സ്വാഗതവും യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോഡിനേറ്റര്‍ നീനു നന്ദിയും പറഞ്ഞു.