കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പൊലീസുകാർക്കും സസ്പെൻഷൻ
കല്പറ്റ: കുഴല്‍പ്പണം
പിടിച്ചെടുത്തത് റിപ്പോർട്ട് ചെയ്യാത്തതിനു എസ്എച്ച് ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ.
വൈത്തിരി സ്റ്റേഷന് എസ്എച്ച്ഒ അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൾ ഷുക്കൂര്‍, ബിനീഷ്, അബ്ദുൾ മജീദ് എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തര മേഖല ഐജി രാജ്പാല് മീണ സസ്പെൻഡ് ചെയ്തത്.
ഈമാസം 15നാണ് നടപടിക്ക് ആധാരമായ സംഭവം.
ചുണ്ടേല്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അന്വേഷണം നടന്നത്. വിദേശത്തത്തുനിന്ന് വന്ന ഇയാളുടെ കൈവശം 3.3ലക്ഷം രൂപയുണ്ടായിരുന്നു. ഇത് ഏല്‍പ്പിച്ച ആളുകള്‍ക്ക് നല്‍കാനായി ചുണ്ടേലിന് സമീപം ദേശീയപാതയില്‍നിന്ന് ശ്രമിക്കുന്നതിനിടെ വൈത്തിരി സ്റ്റേഷനിലെ ജീപ്പ് എത്തി. പോലീസ്
വാഹനം കണ്ട സംഘം പണം ഉപേക്ഷിച്ച് കടന്നു. പണം എടുത്തു കൊണ്ടുപോയ പോലീസ് സംഭവം റിപ്പോർട്ട് ചെയ്തില്ല. ദിവസങ്ങൾക്കു ശേഷം യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ജില്ലാ പോലീസ് മേധാവി പരാതി നേരിട്ട് അന്വേഷിച്ചാണ് മേലധികാരിക്ക് റിപ്പോർട്ട് നൽകിയത്. പണം പോലീസുകാർ വീതിച്ചെടുത്തോ എന്നതിൽ അന്വേഷണം നടന്നു വരികയാണ്.