സിബിഎസ്ഇ ജില്ലാ കലോത്സവം കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: സിബിഎസ്ഇ ജില്ലാ കലോത്സവം രണ്ടാം ഘട്ടം 23,24 തീയതികളില്‍ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടത്തും. 23ന് രാവിലെ 9.30ന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 27 സിബിഎസ്ഇ സ്‌കൂളുകളില്‍നിന്നുള്ള 1,688 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്ന് വയനാട് സഹോദയ പ്രസിഡന്റ് സിറ്റ ജോസ്, സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഫാറൂഖി, സിബിഎസ്ഇ സിറ്റി കോ ഓര്‍ഡിനേറ്ററും ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ പി.യു. ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് വിഭാഗങ്ങളില്‍ ആറ് വേദികളിലായി 60 ഇനങ്ങളില്‍ മത്സരം ഉണ്ടാകും