Feature NewsNewsPopular NewsRecent Newsവയനാട്

പൂതാടിയിൽലഹരിക്കെതിരെ ‘തുടി’തുടരുന്നു

പൂതാടി:ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും നേതൃത്വത്തിൽ പൂതാടി ചീയമ്പം ഉന്നതിയിൽ കമ്മ്യുണിറ്റി ഇൻ്റർവെൻഷൻ തുടർ പരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവത ശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ലഹരി ഉപയോഗത്തിൽനിന്നുള്ള മോചനത്തിനായി അനുഭവം പങ്കിടൽ, മാസ് കൗൺസിലിങ്, ഗൃഹ സന്ദർശനം എന്നിവ നടത്തി. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ത്വക് രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

പൂതാടി ഗ്രാമപഞ്ചായത്ത് അംഗം രാജൻ, ജില്ലാ സർവെയ്ലൻസ് ഓഫിസർ ഡോ പി ദിനീഷ്, എൻപിഎൻസിഡി ജില്ലാ നോഡൽ ഓഫിസർ ഡോ. കെ ആർ ദീപ, ആർദ്രം ജില്ലാ നോഡൽ ഓഫിസർ ഡോ പി എസ് സുഷമ, ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡെർമറ്റോളജി ജൂനിയർ കൺസൽട്ടൻ്റ് ഡോ. ധന്യ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫിസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫിസർ പി എം ഫസൽ, പൂതാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ആർകെഎസ്കെ കൗൺസിലർ കെ പി ഷാരി എന്നിവർ തുടർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *