‘ക്ഷേത്ര വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല’: മുഖ്യമന്ത്രി
ക്ഷേത്ര വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേത്രങ്ങളുടെ വികസനത്തിന് സർക്കാർ ഖജനാവിൽ നിന്ന് പണം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളുടെ കൈയിലായിരുന്നു പണ്ട്* ആരാധനാലയങ്ങൾ. എന്നാൽ അന്ന് അതൊക്കെ തകർച്ചയിലായിരുന്നു. അങ്ങനെയാണ് സർക്കാർ ഇടപെട്ട് ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയർന്ന് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് തുച്ഛ വരുമാനം മാത്രമുള്ള ക്ഷേത്രങ്ങളിൽ അന്തിത്തിരി തെളിയുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.