Feature NewsNewsPopular NewsRecent Newsവയനാട്

സംവരണാനുകൂല്യങ്ങൾ ലഭ്യമാക്കണം: തീയ്യ മഹാസഭ

കല്‍പ്പറ്റ: സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് തീയ്യ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈഴവ സമുദായത്തിന്റെ എട്ടാമത്തെ ഉപജാതിയായാണ് തീയ്യ സമുദായത്തെ സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഭരണഘടനാനുസൃതമായി ലഭിക്കേണ്ട സംവരണാനുകൂല്യങ്ങള്‍ തീയ്യ സമുദായത്തിലെ അര്‍ഹര്‍ക്ക് ലഭ്യമാകുന്നില്ല. വിദ്യാഭ്യാസ മേഖയില്‍ അടക്കം സമുദായാംഗങ്ങള്‍ പുറന്തള്ളപ്പെടുകയാണ്. സമുദായത്തെ സര്‍ക്കാര്‍ രേഖകളിലും മറ്റും തീയ്യ എന്ന് രേഖപ്പെടുത്തി സംവരണാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 10ന് എംജിടി ഹാളില്‍ ജില്ലാ പ്രവര്‍ത്തക യോഗം ചേരാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. മോഹനന്‍, രോഹിത് ബോധി, സന്തോഷ്‌കുമാര്‍ തലിപ്പുഴ, ശ്രീധരന്‍ വൈത്തിരി, ശിവന്‍ കണിയാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *