വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു
ബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയല്‍ക്കൂട്ട കലാമേള നഗരസഭ ഹാളില്‍ നടത്തി.നഗരസഭ ചെയര്‍പേഴ്സണ്‍ ടി കെ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ബത്തേരി സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്ത വയോജന അയല്‍ക്കൂട്ടങ്ങളിലെ 100 ഓളം വയോജനങ്ങളാണ് വിവിധ കലാപരിപാടികളില്‍ പങ്കെടുത്തത്. നാടന്‍ പാട്ട്, ഡാന്‍സ്, കൈകൊട്ടി കളി, കോല്‍കളിപാട്ട്,ഗാനമേള, കഥാപ്രസംഗം, കവിതാവായന തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. വയോജനങ്ങളുടെ കഴിവുകള്‍ കണ്ടെത്തുകയും അവരുടെ സമൂഹജീവിതത്തില്‍ കൂടുതല്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.സിഡിഎസ്. ചെയര്‍പേഴ്സണ്‍ സുപ്രിയ അനില്‍കുമാര്‍ അദ്ധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.