Feature NewsNewsPopular NewsRecent Newsകേരളം

വനം വന്യ ജീവി നിയമ ഭേദഗതി; നിയമസഭയിൽ പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വനം വന്യജീവി നിയമഭേദഗതി ബില്ലുകൾ സർക്കാരിൻറെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന ആരോപണം ഉയർത്തി എങ്കിലും നിയമസഭയിൽ പിന്തുണച്ച് പ്രതിപക്ഷം. കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമമുണ്ടാക്കിയാൽ നിലനിൽക്കുമോ എന്ന സംശയം പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു. വോട്ടു ലക്ഷ്യം വെച്ചുള്ള ബില്ലാണെന്ന സന്ദേശം ജനങ്ങൾക്ക് നൽകരുതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട് ബില്ലുകൾ ഈ നിയമസഭ സമ്മേളന കാലയളവിൽ തന്നെ പാസാക്കും.

ജനവാസ മേഖലയിൽ ഇറങ്ങുന്ന ഏതെങ്കിലും വന്യ മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചാൽ ഉടനെ അതിനെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ. സ്വകാര്യഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേനെ മുറിച്ചു വിൽപ്പന നടത്തുന്നതിന് അനുമതി നൽകുന്നതാണ് വനം ഭേദഗതി ബിൽ. മലയോര ജനതയെ ബാധിക്കുന്ന ബില്ലിന്മേലുള്ള ചർച്ച വിശദമായിത്തന്നെ സഭയിൽ നടന്നു. ബില്ല് തെരഞ്ഞെടുപ്പ് അജണ്ട ആണെന്ന് ആയിരുന്നു പ്രതിപക്ഷത്തിൻ്റെ പൊതുവേയുള്ള ആരോപണം.

കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമം ഉണ്ടാക്കിയാൽ അത് പേപ്പറിലെ ഉണ്ടാകുവെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെങ്കിലും പിന്തുണയ്ക്കുന്നു എന്ന് പ്രതിപക്ഷം വ്യക്തമാക്കി.

രാഷ്ട്രപതിയുടെ മുന്നിലേക്ക് ബില്ലെത്തിയാൽ പാർലമെൻറിൽ കോൺഗ്രസ് സഹകരിക്കണമെന്ന് പി.രാജീവ് തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വനം വകുപ്പ് മന്ത്രിയും പറഞ്ഞു. ചർച്ചകൾക്കൊടുവിൽ ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടു

Leave a Reply

Your email address will not be published. Required fields are marked *