പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞനടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തിദേശീയപാതയിലെ ഗതാഗതക്കുരുക്കുംപ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തിഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽതുടർപരിശോധന ആവശ്യമാണെന്നാണ്ഹൈക്കോടതി നിലപാട്. പ്രശ്നങ്ങളെല്ലാംപരിഹരിച്ചുവെന്നും സുഗമമായ ഗതാഗതംനടക്കുന്നുണ്ടെന്നുമാണ് എൻ എച്ച് എ ഐകോടതിയിൽ വ്യക്തമാക്കിയത്. എന്നാൽദേശീയപാതയിലെ സർവീസ് റോഡുകൾമോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യതനിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു.ദേശീയപാത നിർമ്മാണത്തിൽ അപാകതകൾചൂണ്ടിക്കാണിച്ച് ഹർജിക്കാർ തൃശ്ശൂർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ 40 ത്ദിവസമായി പാലിയേക്കരയിൽ ടോൾ പിരിവ്ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ഈ വിഷയത്തിൽകോടതി തീരുമാനം എടുക്കും.