മാധ്യമങ്ങളും ഏഷ്യന്‍ ഭൗമ രാഷ്ട്രീയവും: സാധ്യതകളും വെല്ലുവിളികളുംപഴശ്ശിരാജ കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് ആരംഭിച്ചു
പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജില്‍ ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് ആരംഭിച്ചു. മാധ്യമങ്ങളും ഏഷ്യന്‍ ഭൗമരാഷ്ട്രീയവും, സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് ആണ് കോണ്‍ഫറന്‍സിനു ധനസഹായം നല്‍കുന്നത്. ദില്ലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രൊഫസര്‍ ഡോ. സുരഭി ദാഹിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ജോഷി മാത്യു അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡോ. ജോബിന് ജോയ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റംഗം സനൂപ് കുമാര്‍ പി.വി., സി.ഇ.ഓ ഫാ. ജോര്‍ജ് കാലായില്‍, ബര്‍സാര്‍ ചാക്കോ ചേലംപറംമ്പത്ത്, എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. വകുപ്പ് മേധാവി ഷോബിന്‍ മാത്യു സ്വാഗതവും അധ്യാപിക ലിന്‍സി ജോസഫ് നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടന്ന പ്ലീനറി സെഷനില്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇ.എം.ആര്.സി ഡയറക്ടര്‍ ഡോ. സപ്ന എം.എസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ മലയാളമനോരമ കറസ്പോണ്ടന്റ് ഡോ. ജോസ് കുര്യന്, കല്‍പ്പറ്റ ഗവ. കോളേജിലെ മാധ്യമവിഭാഗം അധ്യാപകന് അനീഷ് എം ദാസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. ഉച്ചതിരിഞ്ഞ് നടന്ന ചര്‍ച്ചയില്‍ കല്‍പ്പറ്റ ഗവ. കോളേജിലെ മാധ്യമവിഭാഗം മേധാവി ഡോ. സ്മിത ഇ.കെ, കണ്ണൂര്‍ ഡോണ്‍ബോസ്കോ കേളേജിലെ മാധ്യമവിഭാഗം അധ്യാപിക ഡോ. സീന ജോണ്സണ് എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. കൂടാതെ രണ്ട് ടെക്നിക്കല്‍ സെഷനുകളിലായി 10 ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു.
കോണ്‍ഫറന്‍സില്‍ ഇന്ന്
കോണ്‍ഫറന്‍സിന്റെ അവസാന ദിനമായ ഇന്ന് നടക്കുന്ന പ്ലീനറി സെഷനില്‍ കേരള സര്‍വകലാശാലയിലെ മാധ്യമവിഭാഗം അധ്യാപകന് ഡോ. ലാല്‍മോഹന്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ മാധ്യമവിഭാഗം അധ്യാപകന് ജുബി ജോണ്‍ ഐപ്പ്, ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രത്തിലെ സീനിയര്‍ ജേര്‍ണലിസ്റ്റ് എം.പി പ്രശാന്ത് എന്നിവരാണ് ചര്‍ച്ചയില്‍ വിഷയാവതരണം നടത്തുക. തുടര്‍ന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് മാധ്യമവിഭാഗം മേധാവി ഡോ. രാധ, ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് മാധ്യമവിഭാഗം മേധാവി ഡോ. ദെബോറ രാജ്, കൊച്ചി ജെയിന് യൂണിവേഴ്സിറ്റി മാധ്യമവിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസ് എന്നിവരാണ് വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ടെക്നിക്കല്‍ സെഷനുകളില്‍ 13 ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടും. സമാപന സമ്മേളനം ദില്ലി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ മാധ്യമവിഭാഗം അധ്യാപകന് ഡോ. മനുഗോണ്ട രബിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി അധ്യക്ഷത വഹിക്കും.