ട്രെയിൻ ടിക്കറ്റ് റിസർവേഷൻ: ആദ്യ പതിനഞ്ച് മിനിറ്റ് ആധാർ വിവരം നൽകിയവർക്ക് മാത്രം
ഐആർസിടിസി ആപ്പ് മുഖേന ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുന്നത് ആധാർ വിവരങ്ങൾ ഇനി നിർബന്ധം. ജനറൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ആദ്യ പതിനഞ്ച് മിനിറ്റിൽ ആധാർ വിവരങ്ങൾ നൽകിയവർക്ക് മാത്രമേ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഒക്ടോബർ ഒന്നാം തീയതി മുതലാണ് ഇത് പ്രാബല്യത്തിൽ എത്തുക.
ഐആർസിടിസി ആപ്പ് മുഖേന ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പാണ് ജനറൽ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കുന്നത്. ഇനി ബുക്കിങ് ഓപ്പൺ ആയതിനു ശേഷം ആധാർ ഓതന്റിക്കേഷൻ നടത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ സമയം ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം.
ഒക്ടോബർ ആദ്യം മുതലാണ് ഈ രീതി നലവിൽ വരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ വഴി ബുക്ക് ചെയ്യുന്നത് നിലവിലുള്ള രീതിയിൽ തന്നെ തുടരുകയും ചെയ്യും.