തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണപ്രതിസന്ധി ഗുരുതരം. പ്രതിസന്ധിപരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതരപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജിവിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന്കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്നസാഹചര്യമുണ്ടാകുമെന്നും കത്തിൽസൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 21 സർക്കാർആശുപത്രികളിൽ നിന്നായി 158 കോടികുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽവിതരണ കമ്പനികൾ ഉപകരണ വിതരണംനിർത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളജ് മാത്രം 29 കോടി 56 ലക്ഷം രൂപനൽകാനുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ്സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധഉപകരണങ്ങൾക്കാണ് തിരുവനന്തപുരത്ത് ക്ഷാമം.നിലവിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടില്ല. എന്നാൽ,വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ അടുത്തദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.ശസ്ത്രക്രിയകൾക്കുള്ള അനുബന്ധഉപകരണങ്ങളുടെ ക്ഷാമം അടിയന്തരമായിപരിഹരിക്കാൻ വിതരണ കമ്പനികളുമായിചർച്ചകൾ നടത്തിവരുന്നുണ്ട്. ശസ്ത്രക്രിയമുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾനടക്കുന്നത്