എസ്.ഐ.ആറിൽ ആധാർ കാർഡ് രേഖയായി അംഗീകരിക്കുമെന്ന് മു ഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
ന്യൂഡൽഹി: ബിഹാറിൻ്റെ ചുവടുപിടിച്ച് രാ ജ്യമൊട്ടുക്കും നടപ്പാക്കുന്ന വോട്ടർപട്ടിക പ്ര ത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ) യിൽ ആധാർ കാർഡ് രേഖയായി അംഗീക രിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ ർ ഗ്യാനേഷ് കുമാർ സംസ്ഥാനങ്ങളിലെ മു ഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരെ അറിയി ച്ചു. കേരളത്തിൽ 2002ലെ വോട്ടർ പട്ടികയാ യിരിക്കും എസ്.ഐ.ആറിനുള്ള അടിസ്ഥാ ന വോട്ടർപട്ടികയായി കണക്കാക്കുക. അ തിനാൽ 2002ലെ കേരളത്തിലെ വോട്ടർ പട്ടി കയിൽ പേരുവരാത്ത മുഴുവനാളുകളും ക മീഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെ ങ്കിലും ഒന്ന് സമർപ്പിക്കേണ്ടിവരും.
ആ രേഖകളിൽ ഒന്നായി ആധാർ പരിഗണി ക്കുമെന്നാണ് ഗ്യാനേഷ് കുമാർ അറിയിച്ച ത്. ഇന്ത്യൻ പൗരൻ അല്ലാത്ത ഒരാളും വോട്ട ർ പട്ടികയിൽ ഉണ്ടാകരുതെന്നും ഒന്നിലധി കം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ട് ഉണ്ടാക രുതെന്നുമുള്ള ലക്ഷ്യത്തോടെയാണ് പ്രത്യേ ക തീവ്ര പരിശോധന (എസ്.ഐ.ആർ) നട ത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷ ണർ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫിസർമാരോട് പറഞ്ഞു. എസ്.ഐ. ആറിനുള്ള പ്രാരംഭ ഒരുക്കങ്ങൾക്കാണ് സം സ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരു ടെ സമ്മേളനം ഗ്യാനേഷ് കുമാർ വിളിച്ചുചേ ർത്തിരുന്നത്.
65 ലക്ഷത്തോളം പേരുകൾ കരട് വോട്ടർ പ ട്ടികയിൽ നിന്ന് വെട്ടിമാറ്റി ‘വോട്ടു ബന്ദി’ ആ ക്ഷേപത്തിനിടയാക്കിയ എസ്.ഐ.ആർ രാ ജ്യമൊട്ടുക്കും നടപ്പാക്കുമെന്ന് സുപ്രീം കോ ടതിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.
ബിഹാറിലെ എസ്.ഐ.ആറിനെതിരായ ഹ രജികളിൽ സുപ്രീംകോടതി കൈക്കൊള്ളു ന്ന തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടികൾ എന്നാണ് നേരത്തെ പറഞ്ഞിരു ന്നത്. അതിന് വിരുദ്ധമായാണ് സുപ്രീംകോ ടതിയുടെ അന്തിമ ഉത്തരവ് വരുന്നതിനു മു മ്പുതന്നെ രാജ്യമൊട്ടുക്കും എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ക്ക് കമീഷൻ തുടക്കമിട്ടിരിക്കുന്നത്.
എന്നാൽ, ആധാറിൻ്റെ കാര്യത്തിൽ സുപ്രീം കോടതി നിർദേശം സ്വീകരിച്ചാണ് വോട്ടർ പ ട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രേഖയാ യി ആധാർ അംഗീകരിച്ചിരിക്കുന്നത്. പ്രതി പക്ഷ പാർട്ടികളുടെയും പൗരാവകാശ സം ഘടനകളുടെയും അഭിഭാഷകർ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ആധാർ അംഗീകരിക്കാൻ ഒടുവിൽ കമീഷ ൻ തയാറായത്