Event More NewsFeature NewsNewsPoliticsPopular NewsRecent Newsകൃഷികേരളംകൗതുകംചരമംപ്രാദേശികംയാത്രവയനാട്വേൾഡ്

രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തിച്ച് വിദ്യാഭ്യാസ വകുപ്പ്; ഒക്‌ടോബർ മുതൽ രണ്ടാംഘട്ടം പഠിപ്പിച്ച് തുടങ്ങും

തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്‌തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാംഘട്ടം പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും.ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ്‌ ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ 10വരെ ക്ലാസുകളിലായി വിതരണം ചെയ്യുന്നത്.ആദ്യഘട്ടം പുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുന്നതിന് വളരെ മുന്നേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു.കാക്കനാട്‌ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. ജില്ലാ ഡിപ്പോകളിൽനിന്ന്‌ കുടുംബശ്രീ പ്രവർത്തകർ പുസ്‌കങ്ങൾ തരംതിരിച്ച്‌ ഉപജില്ലാ സൊസൈറ്റികളിൽ എത്തിക്കും. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾ സൊസൈറ്റികളിൽനിന്നാണ്‌ പുസ്‌തകം ശേഖരിക്കുന്നത്‌.2,‍4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഈ വർഷം പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. പത്താം ക്ലാസിലെ രണ്ടാം വോള്യം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ ‘ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഈ പ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *