Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorized

പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു

കോറോം : സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി , തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ, ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പള്ളി സെക്രട്ടറി അഖിൽ ഏലിയാസ് , പെരുന്നാൾ ജനറൽ കൺവീനർ ജിജോ വള്ളിക്കാട്ടിൽ , ഫാ. സിനു ചാക്കോ എന്നിവർ പ്രസംഗിച്ചു . മാതാവിൻ്റെ ജനനപ്പെരുന്നാളിൻ്റെ ഭാഗമായി കാൽനട തീർത്ഥയാത്ര, മൂന്നിൻ മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, സുനോറോ വണക്കം, നേർച്ച ഭക്ഷണം എന്നിവ നടന്നു. പെരുന്നാളിൻ്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്കോളർഷിപ് വിതരണവും നടന്നു. ദൈവമാതാവിൻ്റെ സൂനോറോ സ്ഥാപിച്ച കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്ന് വന്ന 8 നോമ്പാചരണത്തിനും സമാപനമായി.

0 thoughts on “പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *