ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് തയ്യാറായി
കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്സിഷന് സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.ഭൗമശാസ്ത്രജ്ഞര്‍, റിസ്ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും പൂര്‍ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളത്. പൂർണമായുംജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ ഈ റിപ്പോർട്ട് സമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കുന്നത്. തെന്നുന്ന ഭൂമി; ചിതറുന്ന ജീവിതങ്ങൾ എന്ന പേരിൽ ഈ റിപ്പോർട്ട് പുസ്തക രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.224 പേജുകള്‍ വരുന്ന, 400 രൂപ മുഖവില നിശ്ചയിച്ചിട്ടുള്ള, പൂര്‍ണമായും കളര്‍ പേജുകളുള്ള, ഈ റിപ്പോര്‍ട്ട് 250 രൂപ വിലയ്ക്ക് പ്രീ-പബ്ലിക്കേഷൻ നിരക്കിലാണ് നൽകുന്നത്.സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച കൽപറ്റ ട്രിഡൻ്റ് ആർക്കേഡിൽ റിപ്പോർട്ട് പുറത്തിറക്കുകയാണ്. ചടങ്ങിനോടനുബന്ധിച്ച് ,പരിസ്ഥിതി പ്രവർത്തകരുടെ സംഗമവും നടക്കുന്നുണ്ട്.ഉച്ചയ്ക്ക് 2 മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകമേധ പട്കർ ഓൺലൈനിൽ പരിപാടി ഉദ്ഘാടനം ചെയ്യും.മുന്നറിയിപ്പുകൾ അവഗണിച്ച് നിർമാണത്തിന് ശ്രമിക്കുന്ന, ആനക്കാംപൊയിൽ – കള്ളാടി ടണൽ പാത ഉയർത്തുന്ന, ആശങ്കകൾ പങ്കുവയ്ക്കുന്ന ഒത്തുചേരലിൽ അഡ്വ: പി ചാത്തുക്കുട്ടി, അഡ്വ:വിനോദ് പയ്യട, ജോയ് കൈതാരം,ടി വി രാജൻ, എൻ ബാദുഷ,എം പി കുഞ്ഞിക്കണാരൻ, വർഗീസ് വട്ടേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.3.30 ന് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നറിപ്പോർട്ടിൻ്റെ പ്രകാശനം നടക്കും. പ്രമുഖ സാമൂഹിക വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായജോസഫ് സി മാത്യു പുസ്തകം ഏറ്റുവാങ്ങും.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ,പഠന സമിതി അംഗങ്ങളുംശാസ്ത്ര പ്രതിഭകളുമായ സാഗർ ധാര,എസ് അഭിലാഷ്,ടി വി സജീവ്,സി കെ വിഷ്ണുദാസ്, ചെറുവയൽ രാമൻ,കെ.ആർ. അജിതൻ ,സ്മിത പി കുമാർ തുടങ്ങിയവർ പങ്കെടുക്കും. സ്വാഗത സംഘം ചെയർമാൻഎം കെ രാമദാസ്, കൺവീനർ പി ജി മോഹൻദാസ്, പശ്ചിമഘട്ട സംരക്ഷണ സമിതി അധ്യക്ഷൻ വർഗീസ് വട്ടേക്കാട്ടിൽ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിനിധി ബാബു മൈലമ്പാടി, മലബാർ നാച്വറൽ പ്രൊട്ടക്ഷൻ ഫോറം അംഗം ബാവൻകുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു