നടുക്കടലിലും ഓണാഘോഷം
മാനന്തവാടി: മലയാളികളുടെ ഏകത്വ മനോഭവത്തിന്റ മാതൃക പകരുന്നതായി
കപ്പലിലെ ഓണാഘോഷം.
184 മീറ്റർ നീളമുള്ള കപ്പലിൽ ദേശാതിർത്തികൾക്ക് അപ്പുറം വർണ വർഗ ഭേദമില്ലാത്ത പസിഫിക് സമുദ്രത്തിൽ ആയിരുന്നു
വയനാട് മാനന്തവാടി സ്വദേശി ക്യാപ്ടൻ മിഥുൻരാജിന്റെ നേതൃത്വത്തിൽ ഓണഘോഷ പരിപാടിയും സദ്യയും ഒരുക്കിയത്.
സോളാർ ചെറിൽ എന്ന ഓയിൽ കെമിക്കൽ ടാങ്കർ കപ്പലിൽ രാജ്യത്തിലെ വിവിധ സംസ്ഥാനത്തിലെ ഇരുപതോളം നാവികർ കേരളീയ വേഷത്തിൽ പൂക്കളം ഒരുക്കിയും, ഓണസദ്യ വിളമ്പിയും, വടം വലിയും ഓണപരിപാടികളും കൊണ്ടാടി.
റഷ്യ, ഉക്രെയ്ൻ, വിയറ്റ്നാം, ചൈന രാജ്യാന്തര നാവികാരുടെ കൂടെ 2020 കോവിഡ് കാലത്ത് മിഥുന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയ ഓണാഘോഷം രാജ്യമെമ്പാടും വിവിധ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അനന്തമായ കടലിനിടയിൽ വ്യത്സ്തമായ അനുഭൂതിയായിരുന്നു പരിപാടി നൽകിയതെന്ന് മിഥുൻ പറഞ്ഞു.
മാനന്തവാടിയിലെ സീനിയർ അഭിഭാഷകൻ ദിവ്യ നിവാസിൽ ടി.മണിയുടെയും ശാന്തിയുടെയും മകനാണ് ക്യാപ്ടൻ മിഥുൻ